Wednesday, August 6, 2008

നീ

നിന്റെ സ്നേഹം,
അത് തണലാണ്
നിലാവാണ്.
എങ്കിലും,
എന്റെ സിരകളെ
പൊള്ളിക്കാന്‍ പോന്ന ചൂട്
അതിനുണ്ട്.

നീ,
എനിക്ക്,
സാന്ത്വനമാണ്,
അഭയമാണ്.
എങ്കിലും,
എന്റെ രാത്രികള്‍
നിദ്രാവിഹീനമാക്കാനുള്ള ശക്തി
നിനക്കുണ്ട്.

നിന്റെ സ്പര്‍ശനം
അലിവാണ്,
കുളിരാണ്.
എങ്കിലും,
എന്നെ ത്രസിപ്പിക്കാനുള്ള
ചാലകശക്തി അതിനുണ്ട്.

നീ
പ്രണയമാണ്.
സ്നേഹത്തിന്റെ പ്രളയമാണ്.
എനിക്ക്,
നിന്റെ സ്നേഹത്തില്‍
മുങ്ങിമരിക്കാനാണിഷ്ടം,
നിന്നില്‍ അലിഞ്ഞുചേരാനാണിഷ്ടം

No comments: